മലേഷ്യൻ തമിഴ് സഞ്ചാരി കതിരവൻ സുബ്ബരായനൊപ്പം അണ്ണൈ തമിഴ് മന്ദ്രം, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികൾ
മനാമ: പ്രകൃതിസംരക്ഷണത്തിൽ ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിനായി 2023ൽ ആരംഭിച്ച ബൈക്ക് യാത്രയുമായി മലേഷ്യയിൽ നിന്നുള്ള തമിഴ് സഞ്ചാരിയായ കതിരവൻ സുബ്ബരായൻ ബഹ്റൈനിൽ എത്തി. 2026 അവസാനം വരെ തുടരുന്ന ഈ ഗംഭീര യാത്രയിലെ 96ാമത്തെ രാജ്യമായാണ് കതിരവൻ ബഹ്റൈനിൽ പ്രവേശിച്ചത്.
ബഹ്റൈനിലെത്തിയ കതിരവനെ അണ്ണൈ തമിഴ് മന്ദ്രത്തോടൊപ്പം ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.