Posted On
date_range Updated On
date_range കണ്ണൂര്‍ സ്വദേശി കാറിടിച്ചു മരിച്ചു
മനാമ: കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ കാറിടിച്ചു മരിച്ചു. ഉമ്മുല്‍ ഹസത്ത് സീനത്ത് ഹോംസ് എന്ന കെട്ടിടത്തില്‍ വാച്ച് മാനായി ജോലി ചെയ്യുന്ന കണ്ണൂർ പാലത്തുങ്കര സ്വദേശി പൊയ്യിൽ ഖാലിദ് (38) ആണ് മരിച്ചത്. ഗുദൈബിയയില്‍ നിന്ന് സൈക്കിളില്‍ വരുമ്പോള്‍ അദ്‌ലിയയില്‍ െവച്ച് കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഖാലിദിനെ ഉടൻ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.