Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കണ്ണൂർ ചിറക്കൽ ചുണ്ടയിൽ രജീഷ് (42) ഹൃദയാഘാതം മൂലം കിങ് ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി. നെഞ്ച് വേദനെയെത്തുടർന്ന് പുലർച്ചെ രണ്ട് മണിക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പത്തു വർഷത്തിലധികമായി രജീഷ് ബഹ്റൈനിലെത്തിയിട്ട്. ഗുദൈബിയയിലും മുഹറഖിലും സൻസാ, ചന്ദ്ര എന്നീ ജ്വല്ലറികൾ നടത്തി വരികയായിരുന്നു. ഗർഭിണിയായ ഭാര്യയെ കാണാൻ നാട്ടിലേക്ക് പോകാനുളള തയാറെടുപ്പിലായിരുന്നു.
പിതാവ്: ചന്ദ്രൻ, മാതാവ്: വസന്ത, ഭാര്യ: സുധി, മക്കൾ: ആദിദേവ്, ആര്യദേവ്. മൃതദേഹം മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുളള ശ്രമങ്ങൾ നടക്കുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.