മനാമ: ഓറ ആർട്സിന്റെ ബാനറിൽ ഡെൽമൺ ഇന്റർനാഷനൽ ഹോട്ടലിന്റെ സഹകരണത്തോടെ കണ്ണൂർ ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഗാനാമൃതം പ്രോഗ്രാം ഇന്ന്.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിൽസ്വരാജ് നയിക്കുന്ന ഗാനമേളയിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം വിജിതശ്രീജിത്തും മറ്റു നിരവധി കലാകാരൻമാരും പങ്കെടുക്കും.
പ്രശസ്ത സ്റ്റേജ് ഷോ സംവിധായകൻ മനോജ് മയ്യന്നൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്നും ബഹ്റൈനിലെ എല്ലാ കലാസ്നേഹികളെയും പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.