മനാമ: ബഹ്റൈൻ രാജാവിനോടും രാജ്യത്തോടും ഐക്യദാർഢ്യവും നന്ദിയും രേഖപ്പെടുത്തി കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ. അദ്ലിയ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ഒപ്പുവെച്ചു.
ജനറൽ സെക്രട്ടറി നിജിൽ രമേശിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. പ്രസിഡന്‍റ് എം.ടി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് താമസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ ചേർത്ത് പിടിക്കുകയും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്ത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘദർശിയായ നേതൃത്വത്തിനും ബഹ്റൈൻ സർക്കാരിനുമുള്ള നന്ദിയും ആദരവും അംഗങ്ങൾ പങ്കുവെച്ചു.
രാജ്യത്തിന്റെ പരമാധികാരവും വികസന നേട്ടങ്ങളും സംരക്ഷിക്കുന്നതിലും എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിലും ഹിസ് മജസ്റ്റിയുടെ നേതൃത്വത്തിൽ ബഹ്റൈൻ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എബ്രഹാം ജോൺ, ബിജു ജോർജ്, കൃഷ്ണകുമാർ, റീതിൻ രാജ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഹർഷ ശ്രീഹരി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.