Posted On
date_range Updated On
date_range ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ -കനിമൊഴി
മനാമ: ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നിൽ സംഘപരിവാർ ആണെന്ന് ഡി.എം.കെ നേതാവും കവിയത്രിയുമായ കനിമൊഴി പറഞ്ഞു. തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനില്‍ എത്തിയ അവര്‍ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
ശബരിമല വിഷയത്തിൽ മുതലെടുപ്പ് നടത്തി സംഘ്പരിവാർ തീയാളിക്കത്തിക്കുകയാണെന്നും കനിമൊഴി ആരോപിച്ചു. കേരളം എല്ലായ്പ്പോഴും ഒരു പുരോഗമന സംസ്ഥാനമാണ്. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് രാഷ്ട്രീയമോ അല്ലാത്തതോ ആയ സമ്മർദങ്ങൾക്ക് വഴങ്ങാത്തതാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.