ബഹ്റൈൻ എ.കെ.സി.സിയുടെ ഈദ് പ്രോഗ്രാമിനെത്തിയ കലാഭവൻ ജോഷിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: എ.കെ.സി.സിയുടെ ഈദ് പ്രോഗ്രാമായ സമ്മർ ഇൻ ബഹ്റൈൻ കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രഥമ ഇന്നസെന്റ് അവാർഡ് ജേതാവും പ്രശസ്ത സിനിമാ താരവുമായ കലാഭവൻ ജോഷി ബഹ്റൈനിലെത്തി. എ.കെ.സി.സിയുടെ ഭാരവാഹികൾ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകീട്ടാണ് എ.കെ.സി.സിയുടെ സമ്മർ ഇൻ ബഹ്റൈൻ എന്ന പരിപാടി. എ.കെ.സി.സിയുമായി സഹകരിക്കാൻ താൽപര്യമുള്ള എല്ലാവരെയും പരിപാടിയിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.എ.കെ.സി.സി കുടുംബസംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കൺവീനർ രതീഷ് സെബാസ്റ്റ്യനെയും, (38038373) ജസ്റ്റിൻ ജോർജിനെയും (37757503) ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.