മനാമ: കാദി ഇന്റർനാഷനൽ കാർ സർവിസ് സെന്ററിന്റെ പത്താമത്തെ ഷോറൂം സൽമാബാദിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സി.ഇ.ഒ ഷാജഹാൻ, വൈ.കെ. അൽമൊയീദ് ജി.എം ജോർജ് കുട്ടി തോമസ്, മാജിദ് അൽ ഹർബി, ഫഖ്റൂ ജി.എം സന്തോഷ് ആന്റണി എന്നിവരാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്.
വാഹനങ്ങളുടെ ടയർ ആൻഡ് സർവിസ് രംഗത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി ബഹ്റൈനിലെ വിശ്വസ്ത സ്ഥാപനമാണ് കാദി ഇന്റർനാഷനൽ. 1959ൽ ബഹ്റൈൻ ടയർ ഫാക്ടറി എന്ന പേരിൽ ആരംഭിച്ച കമ്പനി 2005ലാണ് ഇപ്പോഴത്തെ മാനേജ്മെന്റ് സ്വന്തമാക്കുന്നത്. 2018ൽ ഖാദി ഇന്റർനാഷനലായി പുനർനാമകരണം ചെയ്യുകയായിരുന്നു. അതിനു ശേഷം മാത്രം തുടങ്ങുന്ന പത്താമത്തെ ഷോറൂമാണിത്.
വിവിധ തരം ഇന്റർനാഷനൽ ബ്രാൻഡുകളുടെ ടയറുകൾ കസ്റ്റമറുടെ ആവശ്യാനുസരണവും മിതമായ നിരക്കിലും നൽകുന്നു എന്നതാണ് കാദി ഇന്റർനാഷനലിന്റെ പ്രത്യേകത. കൂടാതെ, വിവിധ ബ്രാൻഡുകളുടെ ഓയിലുകൾ, ബാറ്ററികൾ, മെക്കാനിക്കൽ സർവിസ്, അലൈൻമെന്റ് തുടങ്ങിയ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്. ബഹ്റൈന് പുറമേ സൗദിയിലെ റിയാദിലും ദമ്മാമിലും ടയറുകളുടെയും ഓയിലുകളുടെയും മൊത്തക്കച്ചവടം കമ്പനിക്കുണ്ട്. മിഡിൽ ഈസ്റ്റിലെ ആദ്യ റീട്രെഡിങ് കമ്പനി കൂടിയാണ് കാദി ഇന്റർനാഷനൽ. ബഹ്റൈനിലുടനീളമുള്ള ഞങ്ങളുടെ കടകൾക്ക് മലയാളി കസ്റ്റമേഴ്സ് നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് കമ്പനി സി.ഇ.ഒ ഷാജഹാൻ പറഞ്ഞു. ഇനിയും നാലോളം ഷോപ്പുകൾ ഉടനെ തന്നെ ബഹ്റൈനിൽ മാത്രം തുറക്കാനുള്ള ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.