സ്​ത്രീകൾ സ്വയം കരുത്ത്​ നേടണം – മീനാക്ഷിയമ്മ

മനാമ: സ്വയം ചെറുത്തുനിൽക്കാനുള്ള കരുത്ത് സ്ത്രീകൾ നേടേണ്ടതുണ്ടെന്ന് വടകര ‘കടത്തനാട് കളരി’ ഗുരു മീനാക്ഷിയമ്മ പറഞ്ഞു. ഇന്ന് ബഹ്റൈൻ കേരളീയസമാജത്തിൽ ‘വടകര സഹൃദയവേദി’യുടെ നേതൃത്വത്തിൽ നടക്കുന്ന ‘സഹൃദയ സംഗമം’ എന്ന പരിപാടിയിൽ പെങ്കടുക്കാൻ എത്തിയതാണ് പത്മശ്രീ ജേതാവുകൂടിയായ മീനാക്ഷിയമ്മ. ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുേമ്പാഴാണ് കളരിയെയും സമകാലിക സ്ത്രീ അവസ്ഥകളെയും കുറിച്ച് അവർ പറഞ്ഞത്. 

പ്രതികരണശേഷിയില്ലാത്തതും കുറ്റവാളികൾക്ക് മതിയായ ശിക്ഷ ലഭിക്കാത്തതുമാണ് സ്ത്രീകൾക്കെതിരായ  ആക്രമണങ്ങളും പീഡനങ്ങളും തുടരാൻ കാരണമെന്ന് അവർ പറഞ്ഞു. ത​െൻറ കളരിയിൽ കൂടുതലും പെൺകുട്ടികളാണ്. കളരി അഭ്യാസത്തോടൊപ്പം മനക്കരുത്ത് നേടുന്നതിനുള്ള മുറകൾകൂടി പറഞ്ഞുകൊടുക്കാറുണ്ട്. ഏഴാം വയസ്സുമുതൽ തുടങ്ങിയ കളരി പഠനവും തുടർന്നുള്ള ഗുരുസ്ഥാനവും ഇന്നും തുടരുകയാണ്. ഒരു ദിവസം പോലും കളരി മുടക്കാറില്ല. നിലവിൽ വിദേശികൾ ഉൾപ്പെടെ 300 ഒാളം ശിഷ്യരുണ്ട്. 

പ്രതീക്ഷിക്കാതെ കിട്ടിയതാണ്പത്മശ്രീ. ചിന്തയിൽപോലും ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. 60 വർഷക്കാലം കളരി ജീവിതമാക്കിയ ഭർത്താവ് രാഘവൻ മാസ്റ്ററുടെ അകമഴിഞ്ഞ പിന്തുണയാണ് ഇൗ പുരസ്കാരം തേടിവരാനുള്ള കാരണം. അദ്ദേഹത്തി​െൻറ മരണശേഷമാണ് കളരിയുടെ ഗുരുസ്ഥാനം ഏറ്റെടുത്തത്. ശിഷ്യന്മാരുടെയും നാട്ടുകാരുടെയും മക്കളുടെയും പിൻബലമാണ് ഇന്നും ശക്തിയായി നിൽക്കുന്നത്. പത്മശ്രീ പുരസ്കാരം വടകരയിലെത്തുേമ്പാൾ കളരി പാരമ്പര്യത്തെയാണ് ഭാരതം ആദരിച്ചത്.

പഴയകാലത്ത് 13വയസ്സുവരെയാണ് പെൺകുട്ടികൾ കളരിയിൽ പോവുക. പിന്നെ പഠിത്തമില്ല. എന്നാൽ, 16 വയസ്സുവരെയാണ് താൻ പഠിച്ചത്. അതിനുശേഷം ഗുരുവിനെത്തന്നെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹത്തോടൊപ്പം കളരിയിൽ പ്രവർത്തിച്ചു. അന്നത്തെ പ്രായത്തിൽ കളരി അഭ്യാസമല്ലാതെ വേറെ ഒന്നും പഠിക്കണമെന്ന് തോന്നിയില്ല.

കളരി പഠനം നാല് ഭാഗമായാണ് നടക്കുന്നത്. മൂന്ന് കൊല്ലം നിർബന്ധമായും പഠിക്കണം. എന്നാൽ, ഇന്ന് എല്ലാം വേഗത്തിൽ പഠിച്ച് തീർക്കണമെന്നാണ് ചിന്ത. അത് ശരിയല്ല എന്ന് പഠിക്കാനെത്തുന്നവരോട് പറയാറുണ്ട്. നിരവധി കളരികൾ മലബാർ മേഖലയിലുണ്ട്. പല സ്ഥലങ്ങളിലും ശരിയായ രീതിയില്ല പ്രവർത്തിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഗുരു സ്ഥാനത്തേക്കുയരാൻ കുറഞ്ഞത് 13 വർഷമെങ്കിലും എടുക്കും.  ഇന്നത്തെ അവസ്ഥ അതല്ല.പലരും ഒരു കൊല്ലംകൊണ്ട് സ്വയം ഗുരുവായി ട​െൻറും കെട്ടി കളരി പഠന കേന്ദ്രം എന്ന് ബോർഡും തൂക്കിയിരിക്കുന്നത് കാണുേമ്പാൾ സങ്കടം തോന്നിയിട്ടുണ്ട്.
ഭർത്താവ് കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അന്നത്തെ കാലത്ത് പൊലീസി​െൻറയും മറ്റും മർദനങ്ങൾക്ക് ഇരയായ ധാരാളം പേർ അദ്ദേഹത്തി​െൻറയടുത്ത് വന്നിരുന്നു. അവരെല്ലാം നേതാക്കളുടെ ശിപാർശക്കത്തുമായാണ് വരിക. ടി.പി. ചന്ദ്രശേഖരൻ മരിച്ച സമയത്ത് ഒരു ചാനലുകാർ വന്ന് തന്നോട് പ്രതികരണം ചോദിച്ചത് അന്ന് വലിയ വാർത്തയായി. അതിന് ശേഷം അത്തരം വിവാദങ്ങൾക്ക് നിന്നുകൊടുക്കാറില്ല. എല്ലാവരും സമൻമാരാണെന്ന് വിശ്വസിക്കുന്നു.പേരിനും പ്രശസ്തിക്കും വേണ്ടി പോകാറില്ല.

കളരി പഠനത്തിനൊപ്പം നല്ല വായനയുണ്ടാകണം. ഭക്ഷണരീതികളിലും ചില ചിട്ടകൾ ഉണ്ടായിരിക്കണം. നൃത്തം പഠിക്കുന്ന കുട്ടികൾ കളരി കൂടി പഠിക്കുന്നത് നല്ലതാണ്.സിനിമാക്കാരും ടി.വിക്കാരുമൊക്കെ പല പരിപാടികൾക്കുംവിളിക്കാറുണ്ട്. എന്നാൽ, അതിലൊന്നും പോകാറില്ല. സ്വന്തംനാടും കളരിയും നാട്ടുകാരുമായി ജീവിക്കാനാണ് ഇഷ്ടം.ഗൾഫ് മലയാളികളുടെ സ്നേഹം പറഞ്ഞറിയിക്കാവുന്നതിനപ്പുറമാണ്. പുരസ്കാരം ലഭിച്ചതിന്ശേഷം അവർ സ്നേഹകൊണ്ട് വീർപ്പുമുട്ടിക്കുകയാണെന്നും മീനാക്ഷിയമ്മ പറഞ്ഞു.

Tags:    
News Summary - kadathandan kalari meenakshiyamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.