ജനത കൾചറൽ സെൻറർ സംഘടിപ്പിച്ച ഓണാഘോഷം 

ജനത കൾചറൽ സെന്റർ ഓണം ആഘോഷിച്ചു

മനാമ: ജനത കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിൽ മനോജ് വടകര അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളോടെ ആരംഭിച്ച ഓണാഘോഷം വേറിട്ട ഒരനുഭവമായി. പി. ഗോപാലൻ, കെ.എം. ഭാസ്കരൻ, പി.കെ. ശശി, ജയരാജ്‌ എന്നിവർ ഓണാശംസകൾ നേർന്നു.

വി.പി. ഷൈജു, ജയപ്രകാശ്, വിജേഷ്, മനോജ് ഓർക്കാട്ടേരി, പ്രബിലാഷ്, സന്തോഷ് മേമുണ്ട എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.നികേഷ് വരപ്രത്ത് സ്വാഗതവും പവിത്രൻ കള്ളിയിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Janata Cultural Center celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT