ഐ.വൈ.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ മാസം ഒമ്പതിന് രാവിലെ എട്ടു മുതൽ 12 വരെയാണ് ക്യാമ്പ്. സംഘടന നടത്തുന്ന 41-ാമത് മെഡിക്കല്‍ ക്യാമ്പാണിത്. യൂത്ത് കോണ്‍ഗ്രസ് ജന്മദിനം, ക്വിറ്റ് ഇന്ത്യ ദിനാചരണം എന്നിവയോട് അനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്ന ആളുകൾക്ക് ഡോക്ടറുടെ സേവനവും പത്തോളം വിവിധ ടെസ്റ്റുകളും തികച്ചും സൗജന്യമായി ലഭിക്കും. പ്രവാസികളുടെ ആരോഗ്യം മുൻനിർത്തിയാണ് ഇത്തരത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി, സെക്രട്ടറി നസീഫ്, ട്രഷറർ തസ്ലീം തെന്നാടൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.