ഫാത്തിമ അനസ്, റിയ ആയിഷ, രാജി രാജേഷ്
മനാമ: മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കാലികപ്രസക്തമായ ഗാന്ധിയൻ ആശയങ്ങളെ മുൻനിർത്തിയാണ് മത്സരാർഥികൾ പങ്കെടുത്തത്.
സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ അനസും, ജൂനിയർ വിഭാഗത്തിൽ റിയ ആയിഷയും, സീനിയർ വിഭാഗത്തിൽ രാജി രാജേഷും വിജയികളായി. സത്യം, അഹിംസ തുടങ്ങിയ ഗാന്ധിജിയുടെ ഉദാത്തമായ ചിന്തകൾക്ക് ഇന്നത്തെ ലോകത്ത് എത്രമാത്രം പ്രസക്തിയുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു മത്സരാർഥികളുടെ പ്രസംഗങ്ങൾ.
വിജയികളെ ഐ.വൈ.സി.സി. ബഹ്റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, പ്രോഗ്രാം കോഡിനേറ്റർമാരായ അനസ് റഹീം, ജമീൽ കണ്ണൂർ, ദേശീയ കോർ കമ്മിറ്റി എന്നിവർ അഭിനന്ദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.