രണ്ട് കുടുംബത്തിന് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്റൈൻ
തിരുവല്ല: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ രണ്ട് കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ നൽകി. നാട്ടിലെ അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ചിറക്’ പദ്ധതിയുടെ ഭാഗമായാണ് തയ്യൽ മെഷീൻ നൽകിയത്.
അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ തയ്യൽ മെഷീനുകൾ കൈമാറി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെന്നി തോമസ്, വാർഡ് മെംബർ തോമസ് മത്തായി, റവ. ജോൺസൺ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. ഐ.വൈ.സി.സി ബഹ്റൈൻ മുൻ പ്രസിഡന്റ് ബ്ലസ്സൻ മാത്യുവിന്റെ നേതൃത്വത്തിലാണ് നാട്ടിൽ വിതരണ ചടങ്ങും അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും വിവിധ സഹായ പദ്ധതികൾ നടപ്പാക്കുമെന്ന് ചാരിറ്റി വിങ് കൺവീനർ രഞ്ജിത്ത് പേരാമ്പ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.