ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടിയിൽനിന്ന്
മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സ്മരണാർഥം ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുഹറഖിൽ നടന്ന ചടങ്ങിൽ ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും, ഉദാരവത്കരണ നയങ്ങളിലൂടെ രാജ്യത്തെ ആധുനിക സാമ്പത്തിക ശക്തിയായി മാറ്റുന്നതിലും ഡോ. മൻമോഹൻ സിങ് വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലളിതമായ ജീവിതം നയിച്ച അദ്ദേഹം മികച്ച സാമ്പത്തിക വിദഗ്ധനും ഭരണാധികാരിയുമായിരുന്നുവെന്ന് അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു. മുൻ റിസർവ് ബാങ്ക് ഗവർണർ, ധനമന്ത്രി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സേവനങ്ങളും, അഴിമതിരഹിതവും ദീർഘവീക്ഷണമുള്ളതുമായ ഭരണവും ഇന്ത്യക്ക് എന്നും മാതൃകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, ജോയന്റ് സെക്രട്ടറി രതീഷ് രവി, ഗംഗൻ മലയിൽ, റിയാസ്, അൻഷാദ് റഹിം ശിഹാബ്, സമീർ കണ്ണൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.