മനാമ: മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും, ദേശീയ വൈസ് ചെയർമാനുമായിരുന്ന - സമസ്ത ജനറൽ സെക്രട്ടറി പ്രൊ. ആലിക്കുട്ടി മുസ്ലിയാരുടെ വേർപാടിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തിൽ നല്ല സന്ദേശങ്ങളും പരസ്പര സ്നേഹവും വളർത്തുന്നതിൽ എന്നും മുന്നിൽ നിന്ന പ്രസ്ഥാനമാണ് സമസ്ത.
അതിന്റെ അമരത്തിരുന്ന് തന്റെ ഭൗതിക, മതപരമായ അറിവും അനുഭവ സമ്പത്തും ജനങ്ങളുടെ നന്മയ്ക്കായി വിനിയോഗിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. വലിയ വിജ്ഞാനവും ലളിതമായ ജീവിതരീതിയും കൊണ്ട് എല്ലാവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു ആലിക്കുട്ടി മുസ്ലിയാർ. സമസ്തയുടെ വളർച്ചയ്ക്കും സമൂഹത്തിന് നൽകിയ നല്ല സംഭാവനകൾക്കും അദ്ദേഹം ചെയ്ത സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.
അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന്റെയും സ്നേഹജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.