'ഇന്ദിരാ പ്രിയദർശിനി രക്തദാന ക്യാമ്പിൽ നിന്ന്

ഐ.വൈ.സി.സി ബഹ്‌റൈൻ; 21-ാമത് ഇന്ദിരാ പ്രിയദർശിനി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് 21-ാമത് 'ഇന്ദിരാ പ്രിയദർശിനി രക്തദാന ക്യാമ്പ്' സംഘടിപ്പിച്ചു. സംഘടനയുടെ ആക്ടിങ് പ്രസിഡന്റ്‌ സ്റ്റെഫി സാബു അധ്യക്ഷത വഹിച്ച ചടങ്ങ് മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്‌ സ്വാഗതവും ട്രഷറർ ഷഫീക് സൈഫുദ്ധീൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ ഐ.വൈ.സി.സി വൈസ് പ്രസിഡന്റ്‌ ഷാഫി വയനാട്, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് മാഹി, ശരത് കണ്ണൂർ, അസിസ്റ്റന്റ് ട്രഷറര്‍ സന്ദീപ് ശശീന്ദ്രൻ, ചാരിറ്റി കൺവീനർ രഞ്ജിത്ത് പേരാമ്പ്ര, ആർട്സ് കൺവീനർ അനൂബ് തങ്കച്ഛൻ എന്നിവരും വിവിധ ഏരിയ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും മുൻ ദേശീയ ഭാരവാഹികളും പങ്കെടുത്തു.

ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സംഘടനാംഗങ്ങളും പൊതുജനങ്ങളും ക്യാമ്പിലെത്തി രക്തദാനം നിർവ്വഹിച്ചു. ചടങ്ങിൽ സൽമാനിയ ഹോസ്പിറ്റലിനുള്ള മൊമെന്റോയും, രക്തദാനം ചെയ്തവർക്കുള്ള ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും കൈമാറി.

Tags:    
News Summary - IYCC Bahrain, Indira Priyadarshini Blood Donation Camp,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.