മനാമ: പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയം ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള യോഗ്യത നേടി. ആഭ്യന്തര ഓഡിറ്റിങ് പൂര്‍ത്തിയാക്കുകയും വിവിധ മേഖലകളില്‍ ഐ.എസ്.ഒ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതായി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത് വ്യക്തമാക്കി. ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പരിശ്രമങ്ങള്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മുന്‍ വര്‍ഷങ്ങളിലും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. മികച്ച പ്രവര്‍ത്തനങ്ങളുമായി മന്ത്രാലയം മുന്നോട്ടുപോകുമെന്നും രാജ്യത്തിെൻറ വികസനവും വളര്‍ച്ചയും ഉറപ്പാക്കാന്‍ ഇത്തരം നേട്ടങ്ങള്‍ നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ലഭിക്കുന്ന അംഗീകാരമെന്ന നിലക്ക് ഉന്നത മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ മന്ത്രാലയത്തിന് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രാലയത്തിെൻറ പ്രവര്‍ത്തന മികവിനായി നേരേത്ത തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിന് ഉദ്യോഗസ്ഥരും ജീവനക്കാരും നല്കുന്ന സഹകരണവും ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.