മനാമ: ഇൗസ ടൗണ്‍ മാര്‍ക്കറ്റില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത വര്‍ഷം ആദ്യം തുടക്കം കുറിക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല്‍ഫത്ഹ് അറിയിച്ചു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എയർ കണ്ടീഷനിങ്ങിനായി 4,50,000 ദിനാര്‍ വകയിരുത്തിയിട്ടുണ്ട്. മാര്‍ക്കറ്റിെൻറ മുഖഛായ മാറ്റുന്നതിനും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തും. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും കച്ചവടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും മന്ത്രാലയം പ്രയത്നിക്കും. ശുചിത്വം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും ശ്രദ്ധ ചെലുത്തും. തെരുവ് കച്ചവടക്കാരെയും വഴി തടസപ്പെടുത്തി വ്യാപാരം നടത്തുന്നവരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.