ബഹ്റൈൻ തിരൂർ കൂട്ടായ്മ സംഘടിപ്പിച്ച പുതുവത്സരാഘോഷവും, യാത്രയയപ്പുസംഗമവും
മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ പുതുവത്സര ആഘോഷവും, യാത്രയയപ്പുസംഗമവും സംഘടിപ്പിച്ചു. സിഞ്ചിൽവെച്ച് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വിരമിച്ച് നാട്ടിൽ പോകുന്ന കൂട്ടായ്മയുടെ പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിനും കൂട്ടായ്മയുടെ ട്രഷറർ അനൂപ് റഹ്മാൻ കൈനിക്കരക്കും സ്നേഹോഷ്മളമായ യാത്രയയപ്പു നൽകി.
പുതുവത്സര ആഘോഷത്തിൽ ഗ്രൂപ് മെംബർമാരുടെ സംഗീത നിശയും കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ പ്രസിഡന്റ് അഷ്റഫ് കുന്നത്ത്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജ. സെക്ര. പി. മുജീബ് റഹ്മാൻ സ്വാഗതവും ഫിനാൻസ് കോഓർഡിനേറ്റർ റമീസ് നന്ദിയും പറഞ്ഞു.
രക്ഷാധികാരി ഷെമീർ പൊട്ടച്ചോല, മുൻ ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ, അഷ്റഫ് പൂക്കയിൽ, സതീശൻ പടിഞ്ഞാറേക്കര, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
ഇബ്രാഹിം പാറപ്പുറം, താജുദ്ധീൻ, മമ്മുക്കുട്ടി, ജിദിൻ ദാസ്, നജ്മുദ്ധിൻ, ശ്രീനിവാസൻ, ഇസ്മായിൽ, റഷീദ്, ഫാറൂഖ് തിരുർ,മ മൗസൽ മൂപ്പൻ, ഇബ്രാഹിം പരിയാപുരം, മഹ്റൂഫ്, റഹീം പയ്യനങ്ങാടി, മൊയ്ദീൻ ഓണക്കാട്, ഇല്യാസ്, അയ്യൂബ്, അൻവർ, റഷീദ് ആതവനാട് എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.