ബഹ്‌റൈന് നേരെ ഇറാൻ ആക്രമണം; യു.എൻ സുരക്ഷ കൗൺസിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ബഹ്‌റൈൻ

മനാമ: ബഹ്‌റൈൻ പ്രദേശത്തിന് നേരെ ഇറാൻ തുടർച്ചയായി രണ്ടാം തവണയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയ സാഹചര്യത്തിൽ, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇറാൻ നടത്തുന്ന ഇത്തരം നടപടികൾ ആസൂത്രിതമായ അക്രമത്തിന്റെ ഭാഗമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വ്യക്തമായ ശത്രുതയോടെയുള്ള ഇടപെടലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്റെയും, ജൂൺ 17ന് ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെയും നഗ്നമായ ലംഘനമാണിത്. സൈനിക നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കുമെന്നും അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുമെന്നും ഇറാൻ നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തിയാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.

ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ താമസകെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. രാജ്യത്തെ എല്ലാ പ്രതിരോധ വിഭാഗങ്ങളും അതീവ ജാഗ്രതയിലാണ്. സംശയാസ്പദമായ അവശിഷ്ടങ്ങൾ കണ്ടാൽ അവയ്ക്ക് സമീപം പോകരുതെന്നും ഉടനടി അധികൃതരെ വിവരം അറിയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Iran attacks Bahrain; Bahrain calls for emergency meeting of UN Security Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.