ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം

മനാമ : കേരള സംസ്ഥാന സർക്കാരിന്റെ മലയാളം മിഷന് കീഴിലുള്ള ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാലയിലെ 2026-27 വർഷത്തെ പ്രവേശനോത്സവം സൽമാനിയ പ്രതിഭ സെന്ററിൽ വച്ച് നടന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി ബിനുമണ്ണിൽ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. പ്രതിഭയുടെ സൽമാനിയ, റിഫ സെന്ററുകളിലാണ് മലയാളം ക്‌ളാസുകൾ നടക്കുന്നത്.

സൽമാനിയ - റിഫ സെന്ററുകളിലെ തുമ്പ മുതൽ നീലക്കുറിഞ്ഞി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, നാടകവും, സംഘഗാനങ്ങളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി അവതരിപ്പിച്ചു. അക്ഷര ലോകത്തേക്ക് കാലെടുത്തു വെക്കുന്ന കുഞ്ഞുങ്ങൾക് ബിജു എം സതീഷ് കുട്ടിക്കവിതയും ചൊല്ലിക്കൊടുത്തു. പ്രതിഭ പാഠശാല പ്രധാനാധ്യാപകൻ വി.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് പാഠശാല ജോയിന്റ് കൺവീനർ ജയരാജ് സ്വാഗതം ആശംസിച്ചു.

പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ, പ്രസിഡന്‍റ് മഹേഷ് കെ.വി, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം സതീഷ്, ചാപ്റ്റർ കോഡിനേറ്റർ രജിത അനി, പ്രതിഭ പാഠശാല ജോയിന്റ് കൺവീനറും പാഠശാല അധ്യാപികയുമായ ഹൃദ്യ രഞ്ജിത് എന്നിവർ സംസാരിച്ചു. പാഠശാല വൈസ് പ്രിൻസിപ്പൽ ഗണേഷ് കുറാര നന്ദി അറിയിച്ചു. സെപ്റ്റംബർ ആദ്യവാരം പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ പൂർണ തോതിൽ തുടരുമെന്ന് പ്രതിഭ പാഠശാല ഭാരവാഹികൾ അറിയിച്ചു.  

Tags:    
News Summary - Bahrain Pratibha Malayalam School Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.