അൽഫുർഖാൻ സെന്റർ സംഘടിപ്പിച്ച വൈജ്ഞാനിക സദസ്സ് 

വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്റർ അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു. അദ്‌ലിയ അൽഫുർഖാൻ ഹാളിൽ ഇഫ്താറിന് ശേഷം നടന്ന പരിപാടിയിൽ ഖുർആൻ, വിശ്വാസം, കർമ്മം, ചരിത്രം, തസ്‌കിയത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ചർച്ചകളും നടന്നു. അബ്ദുൽ ലത്വീഫ് അഹ്മദ്, സ്വലാഹുദ്ദീൻ അയ്യൂബി, സൈഫുല്ല ഖാസിം എന്നിവർ സംസാരിച്ചു.

സുഹൈൽ മേലടി, മൂസാ സുല്ലമി, ബഷീർ മദനി, സലാഹുദ്ദീൻ ചുഴലി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അബ്ദുൽ സലാം ബേപ്പൂർ സ്വാഗതം ആശംസിച്ച പരിപാടിയിൽ അബ്ദുൽ ബാസിത് മോഡറേറ്ററായിരുന്നു. അൽഫുർഖാൻ ഭാരവാഹികളായ മനാഫ് കബീർ, ഇഖ്ബാൽ അഹമ്മദ്, അബ്ദുൽ ഹക്കീം, മാഹിൻ കൊയിലാണ്ടി, യൂസുഫ് കെ.പി., ഇല്യാസ്, മുബാറക്, അബ്ദുള്ള, ആഷിക്, സബീല യൂസുഫ്, സജ്‌ല, സീനത്ത് മുഹമദ്, നസീമ അബുൽ മജീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹിഷാം കുഞ്ഞഹമ്മദ് നന്ദി പറഞ്ഞു.

Tags:    
News Summary - A scientific audience was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.