ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് നിര്യാതനായി

മനാമ: ബഹ്റൈൻ മുൻ പ്രവാസിയും തൃശ്ശൂർ ചേർപ്പ് ചെറുചേനം സ്വദേശിയുമായ അബ്ദുൽ അസീസ് (68) നാട്ടിൽ നിര്യാതനായി. 43 വർഷത്തെ നീണ്ട പ്രവാസജീവിതത്തിന് ശേഷം 2024ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാഹിദ അസീസ്. മക്കൾ: അജ്മൽ അസീസ്, ആദില അസീസ്. മരുമക്കൾ: ഫസ്ന ഉസ്മാൻ, ഫഹദ് ശംസുദ്ദീൻ. 

Tags:    
News Summary - Former Bahraini expatriate Abdul Aziz passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.