കെ.എസ്.സി.എ സിഗ്‌നേച്ചർ ക്യാമ്പയിൽ നിന്ന് 

കെ.എസ്.സി.എ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

മനാമ: കെ.എസ്.സി.എ യുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിൽ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള കൂറും വിശ്വസ്തതയും രേഖപ്പെടുത്തിയ പ്രതിജ്ഞാപത്രത്തിൽ അംഗങ്ങൾ ഒപ്പുവെച്ചു.

പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ പമ്പാവാസൻ നായർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ പുരോഗതിക്ക് വ്യക്തികളുടെ ആത്മാർത്ഥമായ പ്രതിബദ്ധതയും മൂല്യാധിഷ്ഠിത ജീവിതവുമാണ് ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. ബിനു മണ്ണിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം, ബാലവേദി ഭാരവാഹികൾ, കെ.എസ്.സി.എ അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. രഞ്ചുഷ രാജേഷ് വേദി നിയന്ത്രിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ. നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - KSCA organizes signature campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.