റയ്യാൻ സെന്റർ പ്രിസിപ്പൽ അബ്ദു ലത്വീഫ് ചാലിയം ഡോ. ഹസൻ മരിക്കാറിനുള്ള ഉപഹാരം കൈമാറുന്നു
മനാമ: പ്രവാസികൾക്കിടയിൽ ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് ഹൂറ റയ്യാൻ സെന്ററിൽ സംഘടിപ്പിച്ച സായാഹ്‌ന പഠന ക്യാമ്പ് ആളുകളുടെ പങ്കാളിത്തം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
ഇഹ്സാൻ അബ്ദുൽ ലത്വീഫിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടികൾക്ക് വൈസ് പ്രസിഡണ്ട് സി.എം. അബ്ദു ലത്വീഫ് സ്വാഗതം പറഞ്ഞു. സെന്റർ ജനറൽ സെക്രട്ടറി എം. എം. രിസാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ ഡോ. ഹസ്സൻ മരിക്കാർ, വസീം അഹ്മദ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി എന്നിവർ ക്ലാസുകൾ നയിച്ചു.
സ്ത്രീകൾക്കുള്ള ക്ലാസുകൾക്ക് സിസ്റ്റർ ആയിഷ ജന്ന ജാബിർ, സിസ്റ്റർ സൂര്യ ചന്ദ്ര എന്നിവർ നേതൃത്വം നൽകി. റയ്യാൻ സെന്റർ പ്രിസിപ്പൽ അബ്ദു ലത്വീഫ് ചാലിയം ഡോ. ഹസൻ മരിക്കാറിനുള്ള ഉപഹാരം കൈമാറി. ശേഷം അബ്ദു സലാം ചങ്ങരം ചോലയുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.