ഐ.സി.സി ക്രിയോ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച എൻ.എം.എസിലെ പെൺകുട്ടികൾ

ഐ.സി.സി ക്രിയോ ക്രിക്കറ്റ് ടൂർണമെന്റ്: ചാമ്പ്യന്മാരായി എൻ.എം.എസ് പെൺകുട്ടികൾ

മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ സംഘടിപ്പിച്ച ഐ.സി.സി ക്രിയോ ക്രിക്കറ്റ് ടൂർണമെന്റിൽ എൻ.എം.എസ് പെൺകുട്ടികളുടെ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായി. സൽമാബാദ് കെ.എച്ച്.കെ അക്കാദമിയിൽ വെച്ച് നടന്ന ടൂർണമെന്റിലാണ് എൻ.എം.എസ് ടീം ഈ നേട്ടം കൈവരിച്ചത്. സെമിഫൈനലിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈനെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിലേക്ക് യോഗ്യത നേടിയത്.

തുടർന്ന് നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിനെ തോൽപ്പിച്ചാണ് ടീം കിരീടം ചൂടിയത്. സ്കൂളിന് അഭിമാനകരമായ ഈ നേട്ടത്തിൽ ടീമിനെയും കോച്ചുമാരെയും മാതാപിതാക്കളെയും എൻ.എം.എസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ്മ അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിംഗ് ഡയറക്ടർ ഗീത പിള്ളയും ടീമിനെയും കോച്ചിംഗ് സ്റ്റാഫിനെയും അഭിനന്ദനങ്ങൾ അറിയിച്ചു.

Tags:    
News Summary - ICC Creo Cricket Tournament: NMS girls emerge champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.