ബഹ്റൈനിലെ അൽബ പ്ലാന്‍റിന് നേരെ ഇറാൻ ആക്രമണം: രണ്ട് ജീവനക്കാർക്ക് പരിക്ക്

മനാമ: അലുമിനിയം ബഹ്റൈൻ (അൽബ) പ്ലാന്‍റിന് നേരെ ശനിയാഴ്ച ഇറാന്‍റെ ആക്രമണമുണ്ടായതായി കമ്പനി സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റതായും പ്ലാന്‍റിന്‍റെ സുരക്ഷ ഉറപ്പാക്കിയതായും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് അൽബ വ്യക്തമാക്കി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കമ്പനി അധികൃതർ വിലയിരുത്തി വരികയാണ്. പ്ലാനിന്‍റെ പ്രവർത്തനക്ഷമത നിലനിർത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് കമ്പനിയുടെ തീരുമാനം.സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അൽബ അറിയിച്ചു.

ഞായറാഴ്ച പുലർച്ചെയും രാജ്യത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണങ്ങൾ നടത്തിയെങ്കിലും പ്രതിരോധസേന വിജയകരമായി തടയുകയായിരുന്നു.

Tags:    
News Summary - Iran attacks Alba plant in Bahrain: Two employees injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.