Representation Image
Posted On
date_range Updated On
date_range യമനിൽ തടഞ്ഞുവെക്കപ്പെട്ട ബഹ്റൈനികളെ മോചിപ്പിക്കാൻ ഇടപെടൽ
മനാമ: യമനിൽ തടഞ്ഞുവെക്കപ്പെട്ട ബഹ്റൈനി യാത്രക്കാരെ മോചിപ്പിക്കാനുള്ള ഇടപെടലുകൾ ഫലം കാണുമെന്ന് പ്രതീക്ഷയുള്ളതായി പാർലമെന്‍റ് അംഗം ജലാൽ കാദിം അൽ മഹ്ഫൂദ് വ്യക്തമാക്കി.
ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സൗദിയിലെ ബഹ്റൈൻ എംബസി എന്നിവയുടെ ഇടപെടൽ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ബഹ്റൈനികളെയാണ് സുരക്ഷാ കാരണങ്ങളുന്നയിച്ച് യമൻ തടഞ്ഞു നിർത്തിയിട്ടുള്ളത്. ബഹ്റൈന്റെ നയതന്ത്ര ഇടപെടൽ ഇവരുടെ തിരികെ യാത്രക്ക് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇറക്കുന്ന അറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.