മനാമ: റോഡപകടത്തിൽ പരിക്കേൽക്കുകയും ശാരീരിക വൈകല്യം സംഭവിക്കുകയും ചെയ്ത യുവതിക്ക് 8,000 ദീനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അപകടത്തിന് കാരണക്കാരനായ ഡ്രൈവറും അദ്ദേഹത്തിന്റെ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി ഈ തുക നൽകണം.
നഷ്ടപരിഹാര തുകക്കുപുറമെ, സിവിൽ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണമായി നൽകുന്നതുവരെ പ്രതിവർഷം മൂന്നു ശതമാനം പലിശ കൂടി നൽകാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചു. യുവതിക്ക് 6,000 ദീനാറും മറ്റൊരു പരാതിക്കാരന് 1,500 ദീനാറും പലിശയും ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകൻ ഇബ്രാഹിം അൽ ദോസേരി വഴി ഹരജി നൽകിയിരുന്നത്. ഡ്രൈവർക്കെതിരെയുള്ള ക്രിമിനൽ കുറ്റം നേരത്തെ തെളിയിക്കപ്പെട്ടതും അതിനെതിരെ അപ്പീൽ നൽകാത്തതിനാൽ ആ വിധി അന്തിമമായതും കോടതി ചൂണ്ടിക്കാട്ടി. ഇത് ഡ്രൈവറുടെ ഭാഗത്തുള്ള പിഴവിന് ശക്തമായ തെളിവായി കോടതി കണക്കാക്കി. നിർബന്ധിത മോട്ടോർ ഇൻഷുറൻസ് നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.