മനാമ: ഭാര്യയുടെ താടിയെല്ല് തകർത്ത സ്വദേശി പൗരന് ഏഴു വർഷത്തെ തടവു ശിക്ഷ വിധിച്ച് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി. കേസ് നഷ്ടപരിഹാരത്തിനായി സിവിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. ശാരീരിക ഉപദ്രവത്തിൽ സ്ത്രീയുടെ താടിയെല്ലുകൾ പൊട്ടുകയും പല്ലുകൾ കൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു.
10 ശതമാനത്തോളം സ്ഥിരവൈകല്യമാണ് ആഘാതത്തിൽ സ്ത്രീക്ക് സംഭവിച്ചത്. 20 ദിവസത്തിലധികം ചികിത്സക്ക് വിധേയമായ ശേഷമാണ് സ്ത്രീ ആശുപത്രി വിട്ടത്. ഉപദ്രവിക്കുന്ന സമയം പ്രതി അബോധാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹത്തിൽനിന്ന് മയക്കുമരുന്നുകൾ കണ്ടെടുക്കുകയുംചെയ്തിരുന്നു. മയക്കുമരുന്ന് കൈവശംവെച്ചതിന് മറ്റൊരു കേസും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.