ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂനിറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കർണാടക യൂനിറ്റ് ഹ്യൂമൻ വെൽഫെയർ അസോസിയേഷൻ ബ്ലഡ് ഡോണേഴ്‌സ് മംഗളൂരുവിന്റെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ക്യാമ്പിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമായി 115ലധികം രക്തദാതാക്കൾ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. കർണാടക സംസ്ഥാന പ്രസിഡന്‍റ് ഇർഫാൻ അബ്ദുറഹിമാൻ, സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ. സക്നക്ക് മെമന്റോ സമ്മാനിച്ചു. റോട്ടരാക്ട് ബഹ്‌റൈൻ സെക്രട്ടറി അബ്ദുല്ല മുഹമ്മദ്, കമ്യൂണിറ്റി ഡയറക്ടർ ഹദീൽ ഈസ, ഹ്യൂമൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് സൻഷുദ്ദീൻ തൽപാടി, സെക്രട്ടറി നാസർ തൽപാടി, ബ്ലഡ് ഡോണേഴ്‌സ് മംഗളൂരു ബഹ്‌റൈൻ യൂനിറ്റ് ഇൻചാർജ് ഫാറൂഖ് ഫാദ്, ഐ.സി.ആർ.എഫ് കോർ കമ്മിറ്റി അംഗം അബ്ദുൽ ജവാദ് പാഷ എന്നിവർ സന്നിഹിതരായിരുന്നു.
കർണാടക യൂനിറ്റ് സെക്രട്ടറി മുഹമ്മദ് നാസിം സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.