Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു
മനാമ: സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള അവാർഡിന് ഡോ. മുസ്‌തഫ റസാ റബ്ബാനി (ബിഹാർ) അർഹനായി. ജവാദ് പാഷ (കർണാടക-മികച്ച സാമൂഹിക പ്രവർത്തകൻ), സാബു ചിറമ്മൽ, ഫൈസൽ പറ്റാണ്ടിയിൽ (കേരളം-മികച്ച ജീവകാരുണ്യ പ്രവർത്തനം), അബ്ദുൽ ഖയ്യൂം (തമിഴ്നാട്-മികച്ച എഴുത്തുകാരൻ), ബി.കെ. റിയാസ് (കർണാടക-മികച്ച സംരംഭകൻ) എന്നിവരും പുരസ്കാരങ്ങൾ നേടി. ഇന്ത്യൻ സോഷ്യൽ ഫോറം നടത്തിവരുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സമാപന ദിവസമായ വെള്ളിയാഴ്ച അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ പുരസ്‌കാരദാന ചടങ്ങ് നടക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അലി അക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.