ഇന്ത്യൻ സ്കൂൾ യുവജനോത്സവം സ്റ്റേജ് ഇനങ്ങൾ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ലാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിലെ സ്റ്റേജ് ഇനങ്ങൾക്ക് വർണാഭമായ നാടോടിനൃത്തത്തോടെ തുടക്കമായി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ യുവജനോത്സവങ്ങളിലൊന്നാണിത്. ഏകദേശം 7,000 വിദ്യാർഥികൾ സാഹിത്യപരിപാടികളിൽ മത്സരിച്ചു. കൂടാതെ 2000 വിദ്യാർഥികൾ വിവിധ ഗ്രൂപ് ഇനങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു. ഒക്ടോബർ 10 മുതൽ 13 വരെ കലോത്സവം തുടരും. അവാർഡുകളുമുണ്ട്. 1800ലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.