ബഹ്റൈൻ ദമ്മാം പുതിയ കരാറൊപ്പിടൽ ചടങ്ങിൽനിന്ന്
മനാമ: ബഹ്റൈനെയും സൗദി അറേബ്യയിലെ ദമ്മാമിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഹെലികോപ്റ്റർ സർവിസ് ആരംഭിക്കുന്നു. ബഹ്റൈൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയവും, സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള 'ടി.എച്ച്.സി ദി ഹെലികോപ്റ്റർ കമ്പനിയും' തമ്മിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ബഹ്റൈന്റെ നാഷനൽ ഏവിയേഷൻ സ്ട്രാറ്റജി 2026-2027 പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം. സൗദിക്ക് പുറത്തേക്ക് 'ടി.എച്ച്.സി' കമ്പനി നടത്തുന്ന ആദ്യ അന്താരാഷ്ട്ര സർവിസായിരിക്കും ഇത്.
മേഖലയിലെ വ്യോമയാന ബന്ധം ശക്തമാക്കുന്നതിനും അത്യാധുനിക യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ബഹ്റൈനും ദമ്മാമിനും ഇടയിലുള്ള യാത്ര കൂടുതൽ വേഗത്തിലാക്കാൻ ഈ സിവിൽ ഹെലികോപ്ടർ സേവനം സഹായിക്കുമെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രി വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയ്ക്കും ബിസിനസ് യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ബഹ്റൈനെ ഒരു പ്രാദേശിക വ്യോമയാന ഹബ്ബായി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. വരും വർഷങ്ങളിൽ സൗദി അറേബ്യയുമായുള്ള ഗതാഗത ബന്ധം കൂടുതൽ വിപുലീകരിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.