ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഹർഷം-2026 ന്റെ ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു
മനാമ : ശബരിമലയിൽ 2019 മുതൽ 2024 വരെ നടന്നത് ലോകം കണ്ട ഏറ്റവും വലിയ കൊള്ള ആണെന്ന് ഒ.ഐ.സി.സി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തിയ ഹർഷം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലയളവിൽ സി പി എം നാമനിർദേശം ചെയ്യുന്ന ആളുകൾ ആണ് ദേവസ്വം ബോർഡ് പ്രസിഡന്റും, ബോർഡ് മെമ്പർമാരും ആയിട്ട് ഇരിന്നിട്ടുള്ളത്. ജയകൃഷ്ണൻ എന്ന പത്തനംതിട്ട ജില്ലക്കാരൻ ആയ ജഡ്ജി തന്റെ കൈയിൽ വന്ന അവസരത്തിൽ കേരള ഹൈകോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ശബരിമലയിൽ നടന്ന കൊള്ളയെ പറ്റി ലോകം അറിയുന്നത്. അതിനെതിരെ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും പഴകുളം മധു ആരോപിച്ചു.
നമ്മുടെ നാടിന്റെ ആകുലതകളിൽ ചർച്ചകൾ നടത്തുവാനും, പ്രതികരിക്കാനും താല്പര്യം ഉള്ള സമൂഹമാണ് പ്രവാസലോകത്ത് ഉള്ളത്. കേരളത്തിൽ ഇരുന്ന് കൊണ്ട് കേരള രാഷ്ട്രീയത്തെയും, കേരളത്തിലെ സാമൂഹ്യ ചലനങ്ങളെയും വിലയിരുത്തുന്നതിനെക്കാൾ കൂടുതലായി, ഓരോ സ്പന്ദനങ്ങളെയും അതാതു നിമിഷങ്ങളിൽ തിരിച്ചറിയാൻ, വിലയിരുത്താൻ, പ്രതികരിക്കാൻ നിങ്ങൾ കാണിക്കുന്ന താല്പര്യം എത്ര വർണിച്ചാലും മതി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഐസിസി ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സൈദ് എം എസ് ആമുഖപ്രഭാഷണം നടത്തി, ജനറൽ കൺവീനർ ജീസൺ ജോർജ് സ്വാഗതം ആശ്വസിച്ചു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, രാജു കല്ലുംപുറം, സി പി വർഗീസ്, ബിനു കുന്നന്താനം, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, മനു മാത്യു, ഷമീം കെ സി, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമൂവൽ, വിഷ്ണു വി, ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, മിനി മാത്യു, ജോൺസൻ കല്ലുവിളയിൽ, റോബി തിരുവല്ല, വിനോദ് ദാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജീവകാരുണ്യ മേഖലയിൽ സംഭാവനകൾ നൽകുന്ന ലെനി പി മാത്യു, ലൈജു പി മാത്യു എന്നിവരെ നേതാക്കൾ ആദരിച്ചു. സെക്രട്ടറി ഇൻചാർജ് ശോഭ സജി നന്ദി രേഖപ്പെടുത്തി. പ്രോഗ്രം കൺവീനർ ബിബിൻ മാടത്തേത്ത്, സിജി തോമസ്, ജോൺസൻ ടി തോമസ്, എ പി മാത്യു, കോശി ഐപ്പ്, സിബി അടൂർ, ഷാജി ഡാനി, ബ്രയിറ്റ് രാജൻ, പ്രിൻസ് ബഹന്നാൻ, ബിനു മാമ്മൻ, എബിൻ ആറൻമുള , ബിനു കോന്നി,ഷാജി തോമസ്സ് തിരുവല്ല ,റോബിൻ ജോർജ്, സജി മത്തായി, റെജി ചെറിയാൻ, സന്തോഷ് ബാബു, ജോർജ് യോഹന്നാൻ,എന്നിവർ നേതൃത്വം നൽകി. ഔറ ആർട്സ് ന്റെ ബാനറിൽ മനോജ് മയ്യന്നൂർ ആയിരുന്നു ഹർഷം 2026ന്റെ സംവിധാനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.