തുംറൈത്ത് ഇന്ത്യൻ സ്കൂൾ പതിനഞ്ചാം വാർഷികാഘോഷ പരിപാടിയിൽനിന്ന്
സലാല: പരാധീനതകൾക്കിടയിൽ തുംറൈത്ത് ഇന്ത്യൻ സ്കൂൾ പതിനഞ്ചാം വാർഷികാഘോഷം വിവിധ പരിപാടികളോടെ പ്രൗഢമായി നടന്നു. വാലി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ തുംറൈത്ത് ഡെപ്യൂട്ടി വാലി ശൈഖ് ഹൈതം സാലം ഗരീബി മുഖ്യാതിഥിയായി. ‘15 വർഷത്തെ പഠനം, കഴിവ്, വിജയം’ എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ ദോഫാർ പ്രൈവറ്റ് സ്കൂൾ വിഭാഗം ഡയറക്ടർ ഡോ. അബ്ദുല്ല മുഹമ്മദ് സൈദ് ഗവാസ്, തുംറൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം മഹർ സൈദ് മുഹമ്മദ് മഹിയ മസൻ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഹമ്മദ് സാലം തബൂക്, സ്കൂൾ ബോർഡ് ഓഫ് ഡയറക്ടർ അംഗം നീതീഷ് കുമാർ പി.പി., എം.പി. വിനോഭ എന്നിവരും സംബന്ധിച്ചു.
സ്കൂളിന്റെ 15 വർഷത്തെ പ്രയാണം ഉൾക്കൊള്ളുന്ന ‘റിഫ്ലക്ഷൻ’ വീഡിയോ പ്രദർശനവും നടന്നു. പ്രശസ്ത ചിത്രകാരൻ രാജാ രവി വർമക്ക് പ്രത്യേക ആദരം അർപ്പിക്കുകയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളും സി.സി.എ പുരസ്കാരങ്ങളും വിതരണം ചെയ്തു.
ഒഫീഷ്യലുകൾക്ക് മുമ്പിൽ സ്കൂളിന്റെ ആവശ്യങ്ങൾ സമർപ്പിക്കാൻ സാധിച്ചതായി മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പതിനഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കിയ റസ്സൽ മുഹമ്മദ്, ഡോ. പ്രവീൺ ഹട്ടി, സ്കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ നിർണായക പങ്കുവഹിച്ച ഹുസൈൻ കാച്ചിലോടി, അബ്ദുൽ സലാം, അബൂബക്കർ കോയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ, ഡോ. രാകേഷ് കുമാർ ജാ, മീഡിയ വൺ റിപ്പോർട്ടർ കെ.എ.സലാഹുദ്ദീൻ എന്നിവർക്ക് ഉപഹാരം നൽകി.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുൻ വിദ്യാർഥിനി അദ്വിക രാജേഷിന് ആദരം നൽകി. മുൻ പ്രിൻസിപ്പൽ എസ്.കെ. തിവാരി, ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത്, അധ്യാപകർ, ഇതര ജീവനക്കാർ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. കെ.ജി ഡാൻസ്, ഭംഗ്ര, വുമൺ എംപവർമെന്റ് ഡാൻസ്, തീം ഡാൻസ്, നാടകം കൂടാതെ സലാലയിൽ നിന്നുള്ള വിവിധ നൃത്തസംഘങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങളും ശ്രദ്ധേയമായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ ബിനു പിള്ള, ഷജീർ ഖാൻ, പ്രസാദ് സി വിജയൻ രാജേഷ് പാട്ടൊന, രക്ഷിതാക്കളായ നിസാം, അരുൺ, ഗായത്രി വിനോദ്, അധ്യാപികമാരായ സാനു ഹർഷ്, രേഷ്മ സിജോയ്, സഞ്ജു, രാജി മനു, രാജി കെ രാജൻ, ലിജ, ഷൈനി, നസ്രീൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.