പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റ​മ​ദാ​ൻ ക​നി​വ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന്

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റ​മ​ദാ​ൻ ക​നി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റ​മ​ദാ​ൻ ക​നി​വ് എ​ന്ന പേ​രി​ൽ റ​മ​ദാ​നി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പ്ര​വാ​സി സെൻറ​റി​ൽ ന​ട​ന്ന റ​മ​ദാ​ൻ ക​നി​വ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ റ​മ​ദാ​ൻ ക​നി​വ് ഡ്രൈ ​ഫു​ഡ്സ് അ​ട​ങ്ങി​യ കി​റ്റു​ക​ൾ റ​മ​ദാ​ൻ ക​നി​വ് കോ​ഡി​നേ​റ്റ​ർ​മാ​രാ​യ മൊ​യ്തു തി​രു​വ​ള്ളൂ​ർ, മു​ഹ​മ്മ​ദ് അ​മീ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ ചെ​റി​യ വ​രു​മാ​ന​ക്കാ​ർ​ക്കും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​വു​ന്ന രീ​തി​യി​ൽ വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പാ​ച​കം ചെ​യ്ത് ക​ഴി​ക്കാ​നാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റും നോ​മ്പ് തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ഫ്താ​ർ കി​റ്റു​ക​ളു​മാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റ​മ​ദാ​ൻ ക​നി​വി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​ള​ണ്ടി​യ​ർ​മാ​ർ ആ​വ​ശ്യ​ക്കാ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ൾ എ​ത്തി​ച്ച് ന​ല്കു​ന്ന രീ​തി​യി​ലാ​ണ് റ​മ​ദാ​ൻ ക​നി​വി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും പ​ങ്കി​ട​ലി​ന്റെ​യും ക​രു​ണ​യു​ടെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന റ​മ​ദാ​ൻ മാ​സ​ത്തി​ൽ ആ​രും വി​ശ​പ്പോ​ടെ നോ​മ്പ് നോ​ൽ​ക്കേ​ണ്ടി വ​ര​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റ​മ​ദാ​ൻ ക​നി​വ് സേ​വ​ന പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്ന് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു.

ബ​ഹ​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റ​മ​ദാ​ൻ ക​നി​വ് ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റ​മ​ദാ​ൻ ക​നി​വ് പ​ദ്ധ​തി​യു​മാ​യ് സ​ഹ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും കൂ​ട്ടാ​യ്മ​ക​ൾ​ക്കും ‪36710698 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Expatriate Welfare Ramadan Charity Activities Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.