അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ന​ട​ന്ന ദേ​ശീ​യ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ ദി​നാ​ഘോ​ഷം

അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ദേ​ശീ​യ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ ദി​നം ആ​ഘോ​ഷി​ച്ചു


മ​നാ​മ: അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ ദേ​ശീ​യ ആ​ക്ഷ​ൻ ചാ​ർ​ട്ട​ർ ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ച​ട​ങ്ങി​ൽ രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ച് നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. ബ​ഹ്‌​റൈ​ന്റെ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും ആ​ദ​ര​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ക​ട​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ബ​ഹ്‌​റൈ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഐ​ശ്വ​ര്യ​വും സ​മാ​ധാ​ന​വും പു​രോ​ഗ​തി​യും നേ​ർ​ന്നു​കൊ​ണ്ടാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്. സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - National Action Charter Day celebrated at Al Noor International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.