വി​സ്‌​ഡം സം​ഘ​ടി​പ്പി​ച്ച ‘എ​ൻ​റി​ച്ച് എ​ക്സാം ഓ​റി​യ​ന്റേ​ഷ​ൻ ക്യാ​മ്പ്’

വി​സ്‌​ഡം ‘എ​ൻ​റി​ച്ച് എ​ക്സാം ഓ​റി​യ​ന്റേ​ഷ​ൻ ക്യാ​മ്പ്’ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കൗ​മാ​ര​ക്കാ​രി​ലും യു​വാ​ക്ക​ളി​ലും പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും ദൂ​രീ​ക​രി​ച്ച് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​രീ​ക്ഷ​യെ നേ​രി​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​ന​സ് സെ​ന്റ​റി​ന്റെ കീ​ഴി​ൽ വി​സ്ഡം സ്റ്റു​ഡ​ന്റ്സ് ‘എ​ൻ​റി​ച്ച് എ​ക്സാം പോ​യ​ന്റ​ർ’ എ​ന്ന പേ​രി​ൽ എ​ക്സാം ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ 5.30 വ​രെ ഹൂ​റ​യി​ലെ റ​യ്യാ​ൻ സ്റ്റ​ഡി സെ​ന്റ​റി​ൽ വെ​ച്ച് ന​ട​ന്ന ക്യാ​മ്പി​ന് റ​യ്യാ​ൻ സ്റ്റ​ഡി സെൻറ​ർ ഹെ​ഡ് ഓ​ഫ് പ്രി​ൻ​സി​പ്പ​ൽ​സ് അ​ബ്ദു​ല്ല​ത്വീ​ഫ് ചാ​ലി​യ​വും സ്കൂ​ൾ ഓ​ഫ് ഖു​ർ​ആ​ൻ അ​സി. ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന വ​സീം അ​ഹ്മ​ദ് അ​ൽ ഹി​ക​മി​യും നേ​തൃ​ത്വം ന​ൽ​കി.  ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​രീ​ക്ഷ​ക്ക് ഫ​ല​പ്ര​ദ​മാ​യി ത​യാ​റെ​ടു​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, പ​ഠ​ന​ത്തി​ന്റെ യ​ഥാ​ർ​ഥ ല​ക്ഷ്യം തി​രി​ച്ച​റി​യ​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ​ള​രെ ശാ​സ്ത്രീ​യ​മാ​യി​ത്ത​ന്നെ കു​ട്ടി​ക​ൾ​ക്ക് വി​വ​രി​ച്ചു ന​ൽ​കി. പ​രീ​ക്ഷാ കാ​ല​ഘ​ട്ട​ത്തി​ൽ​ത​ന്നെ ഇ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് കു​ട്ടി​ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യി.

നി​ർ​ഭ​യ​രാ​യി പ​രീ​ക്ഷ​യെ നേ​രി​ടാ​നു​ള്ള വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​ൻ ഉ​ത​കു​ന്ന​വ​യാ​യി​രു​ന്നു. സ്വാ​ലി​ഹ് അ​ൽ ഹി​ക​മി മോ​ഡ​റേ​റ്റ​ർ ആ​യ പ്രോ​ഗ്രാം വി​സ്ഡം സ്റ്റു​ഡ​ന്റ്സ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ഹീ​ൻ, സാ​ദി​ക്ക് ബി​ൻ യ​ഹ്‌​യ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Wisdom organizes 'Enrich Exam Orientation Camp'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.