അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച അഹ്ലൻ റമദാൻ പരിപാടിയിൽനിന്ന്
മനാമ: അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഹ്ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു. അദ്ലിയയിലെ സെന്റർ ഹാളിൽ നടന്ന പരിപാടിയിൽ ഹാരിസുദ്ദീൻ പറളി, യൂസഫ് അലി സ്വലാഹി (പ്രിൻസിപ്പൽ, സലഫിയ കോളജ് വണ്ടൂർ) എന്നീ പണ്ഡിതർ റമദാനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. റമദാനിൽ ജീവിതത്തെ സംസ്കരിച്ചെടുക്കാനുള്ള തയാറെടുപ്പുകൾ നേരത്തേതന്നെ ആരംഭിക്കണമെന്നും അതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും ഹാരിസുദ്ദീൻ മൗലവി ഉണർത്തി. നമ്മുടെ മക്കൾക്ക് മാതൃകയാവുന്ന ജീവിതം നയിക്കാൻ പരിശ്രമിക്കണമെന്ന് യൂസുഫ് അലി സ്വലാഹി ഉപദേശിച്ചു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് സി.കെ. സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുൽ സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.