മനാമ: 2025-2026 അധ്യയന വർഷത്തിൽ ബഹ്റൈനിലെ സ്കൂളുകൾക്കായി നടന്ന ഖാലിദ് ബിൻ ഹമദ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി സ്വർണ മെഡൽ നേടി. 12-14 പ്രായ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ധ്രുവി പാണിഗ്രാഹിയാണ് സ്വർണ മെഡലും വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടിയത്. ആൺകുട്ടികളുടെ 9-11 പ്രായ വിഭാഗത്തിൽ നാലാം ക്ലാസിലെ ജെഫ് ജോർജ് റണ്ണേഴ്സ് അപ്പായി. സ്കൂളിലെ കായികാധ്യാപകനും ചെസ് ഇൻചാർജുമായ സൈകത്ത് സർക്കാറിന്റെ കീഴിലാണ് പരിശീലനം നൽകിയത്. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, കായിക വകുപ്പ് മേധാവി ശ്രീധർ ശിവ എന്നിവർ വിദ്യാർഥികളെയും പരിശീലകനെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.