ഇന്ത്യൻ സ്കൂൾ കായികമേളയിൽ നിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക കായിക മേളയിൽ 372 പോയന്റുകൾ നേടി ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 357 പോയന്റുകൾ വീതം നേടി സി.വി.ആർ ഹൗസും വി.എസ്.ബി ഹൗസും റണ്ണർഅപ്പ് ആയി. ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപവാല മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, രഞ്ജിനി മോഹൻ, ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്ജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, പമേല സേവ്യർ, ജി. സതീഷ്, പ്രിയ ലാജി, പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. കായിക വകുപ്പ് മേധാവി മേധാവി ശ്രീധർ ശിവ സാമിഅയ്യ വാർഷിക സ്പോർട്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒളിമ്പിക് ദീപശിഖ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് തെളിയിച്ചതോടെ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചു.
അഡ്വ. ബിനു മണ്ണിൽ വർഗീസ് സ്കൂൾ പതാക ഉയർത്തി സ്പോർട്സ് മീറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജൂനിയർ ക്യാമ്പസ് ചിയർലീഡർമാർ നടത്തിയ നൃത്താവതരണത്തിലൂടെ ചടങ്ങ് കൂടുതൽ സജീവമായി.
നാല്,അഞ്ച് ക്ലാസുകളിലെ വിദ്യാർഥികൾ സ്കൂളിന്റെ ശ്രദ്ധേയമായ 75 വർഷത്തെ യാത്രയെ അനുസ്മരിച്ചു മൈതാനത്ത് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ലോഗോ സൃഷ്ടിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം പ്രദർശിപ്പിച്ചുകൊണ്ട് നാലു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾ നടത്തിയ ശ്രദ്ധേയമായ സാംസ്കാരിക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് സ്കൂൾ ബാൻഡ്, സ്കൗട്ട്സ്, ഗൈഡുകൾ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടന്നു.
ജെ.സി. ബോസ്, ആര്യഭട്ട, വിക്രം സാരാഭായ്, സി. വി. രാമൻ ഹൗസുകൾ അച്ചടക്കത്തോടെ മാർച്ച് പാസ്റ്റിൽ അണിനിരന്നു. വ്യക്തിഗത ചാമ്പ്യന്മാർ, ഓവറോൾ ചാമ്പ്യന്മാർ എന്നിവർക്കുള്ള സമ്മാനങ്ങൾ നൽകി. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. മാർച്ച് പാസ്റ്റിൽ ആര്യഭട്ട ഹൗസും സി.വി രാമൻ ഹൗസും ഒന്നാം സമ്മാനം പങ്കിട്ടപ്പോൾ ജെ.സി ബോസ് ഹൗസ് രണ്ടാം സമ്മാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.