ബി.ക്യു.എ സർട്ടിഫിക്കറ്റ് സ്കൂൾ ചെയർമാന് കൈമാറുന്നു

ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ഗുഡ് റേറ്റിങ്

മനാമ: ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി (ബി.ക്യു.എ) ഇക്കഴിഞ്ഞ നവംബർ 30 മുതൽ ഡിസംബർ 4 വരെ നടത്തിയ ഏറ്റവും പുതിയ വിദ്യാഭ്യാസ ഗുണനിലവാര അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് 'ഗുഡ്' റേറ്റിംഗ് ലഭിച്ചു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യവും തുല്യവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ അവലോകനം അംഗീകരിച്ചു. ബി.ക്യു.എ സിൽവർ മെമെന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിന് ഔപചാരികമായി കൈമാറി.

ചടങ്ങിൽ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ഇംഗ്ലീഷ് വിഭാഗം മേധാവി ജി.ടി മണി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു. സ്‌കൂൾ ഭരണസമിതി, ജീവനക്കാർ, മാതാപിതാക്കൾ എന്നിവരുടെ കൂട്ടായ ശ്രമങ്ങൾ സുസ്ഥിരമായ അക്കാദമിക വളർച്ചയ്ക്കും തുടർച്ചയായ പുരോഗതിക്കും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് റിപ്പോർട് ചൂണ്ടിക്കാട്ടി.  

Tags:    
News Summary - Indian School receives 'Good' rating in BQA review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.