ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മോ​ഡ​ൽ യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സി​ന് ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് ദീ​പം തെ​ളി​ക്കു​ന്നു

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മോ​ഡ​ൽ യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സി​ന് തു​ട​ക്കം

മ​നാ​മ: വി​ദ്യാ​ർ​ഥി​ക​ളി​ൽ നേ​തൃ​പാ​ട​വ​വും ആ​ശ​യ വി​നി​മ​യ പ്രാ​വീ​ണ്യ​വും പ​രി​പോ​ഷി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മോ​ഡ​ൽ യു​​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സി​ന് ഇ​സാ ടൗ​ൺ കാ​മ്പ​സി​ൽ തു​ട​ക്ക​മാ​യി. ദ്വി​ദി​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് ദീ​പം തെ​ളി​ച്ചു.

സ്‌​കൂ​ൾ സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, അ​സി.​സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ, ഭ​ര​ണ​സ​മി​തി​യം​ഗം മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​സ​തീ​ഷ് , മി​ഡി​ൽ സെ​ക്ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ് തോ​മ​സ്, ജൂ​നി​യ​ർ വി​ങ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ ലാ​ജി, എം.​യു.​എ​ൻ ഡ​യ​റ​ക്ട​ർ ഛായ ​ജോ​ഷി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്‌​കൂ​ൾ, ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ, ഏ​ഷ്യ​ൻ സ്‌​കൂ​ൾ, അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ, അ​ൽ ഹെ​ക്മ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ, ഇ​ബ്‌​ൻ അ​ൽ ഹൈ​തം ഇ​സ്‌​ലാ​മി​ക് സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ട് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ 350 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന കോ​ൺ​ഫ​റ​ൻ​സ് പൂ​ർ​ണ​മാ​യും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ് . ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. സം​ഘാ​ട​ക സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ ല​ക്ഷ്മി സു​ധീ​ർ, ഭ​ദ്ര ശ്രീ​കു​മാ​ർ എ​ന്നി​വ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജു​മൈ​ന ജു​നൈ​ദ് സ​മ്മേ​ള​ന​ത്തി​ന്റെ ആ​രം​ഭ പ്ര​ഖ്യാ​പ​നം ന​ട​ത്തി. അ​നു​മോ​ദ​ന പ്ര​സം​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​ക​ൾ, നേ​തൃ​പ​ര​മാ​യ ക​ഴി​വു​ക​ൾ എ​ന്നി​വ സ​മ്പ​ന്ന​മാ​ക്കാ​ൻ സ​മ്മേ​ള​നം സ​ഹാ​യി​ക്കു​മെ​ന്ന് അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് യു.​എ​ൻ ന​യ​ത​ന്ത്ര ശൈ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ കൗ​ൺ​സി​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി പി​രി​ഞ്ഞു. ശ​നി​യാ​ഴ്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഓ​രോ കൗ​ൺ​സി​ലി​ലും മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​നി​ധി​ക​ൾ​ക്ക് വി​വി​ധ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജു​മൈ​ന ജു​നൈ​ദ് (സെ​ക്ര​ട്ട​റി ജ​ന​റ​ൽ), സാ​ൻ​വി ഷെ​ട്ടി (ഒ​സി സ്റ്റു​ഡ​ന്റ് ഡ​യ​റ​ക്ട​ർ), ഫാ​ത്തി​മ ന​ലിം (ആ​ർ ആ​ൻ​ഡ് ടി ​സ്റ്റു​ഡ​ന്റ് ഡ​യ​റ​ക്ട​ർ), ആ​രാ​ധ്യ പ്ര​ദീ​പ് (ഫി​നാ​ൻ​സ് ആ​ൻ​ഡ് സ്പോ​ൺ​സ​ർ​ഷി​പ് ), ദ​ക്ഷ് ജോ​ഷി (ലോ​ജി​സ്റ്റി​ക്സ് ), സൗ​ദ് അ​ർ​ഷി​യാ​ൻ (ഹോ​സ്പി​റ്റാ​ലി​റ്റി ), ഗോ​പു അ​ജി​ത് (മീ​ഡി​യ), അ​ല​ൻ അ​ഭി​ഷേ​ക് (ഡി​സൈ​ൻ ), ഭ​ദ്ര ശ്രീ​കു​മാ​ർ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ), അ​ഷ്ട​മി ശ​ങ്ക​ർ (സെ​ക്യൂ​രി​റ്റി ), നി​ഹാ​രി​ക സ​ർ​ക്കാ​ർ (ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്‌​സ് ) , ദ​ർ​ശ​ന (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ), മി​ഷ്ക പ്രീ​തം (സെ​ക്യൂ​രി​റ്റി ), ല​ക്ഷ്മി സു​ധീ​ർ (ട്രെ​യി​നി​ങ് ) , ത​ൻ​മ​യ് രാ​ജേ​ഷ് (ഗ​വേ​ഷ​ണം ), ഫ്ലോ​റ​ൻ​സ പെ​രി​യേ​ര (ന​ട​പ​ടി​ക്ര​മം ), അ​ദ്വൈ​ത് ഹ​രീ​ഷ് (റി​സ​ർ​ച്), റെ​ബേ​ക്ക ആ​ൻ ബി​നു (ട്രെ​യി​നി​ങ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Indian School Model United Nations Conference Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.