ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ആര്യഭട്ട ഹൗസ് ട്രോഫി സ്വീകരിക്കുന്നു

ആവേശം വിതറി ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ

 

മനാമ: ജനസാഗരത്തെ സാക്ഷിയാക്കി ഇന്ത്യൻ സ്‌കൂൾ ഇൗസ ടൗൺ കാമ്പസിൽ നടന്ന തരംഗ് ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. അത്യന്തം വാശിയേറിയ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി.

ആവേശകരമായ കലോത്സവത്തിൽ 1756 പോയിന്റോടെയാണ് ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 1524 പോയിന്റ് നേടിയ വിക്രം സാരാഭായ് ഹൗസാണ് റണ്ണേഴ്‌സ് അപ്പ്. 1517 പോയിന്റുമായി ജെ.സി.ബോസ് ഹൗസ് മൂന്നാം സ്ഥാനവും 1421 പോയിന്റ് നേടിയ സി.വി.രാമൻ ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.സി.വി രാമൻ ഹൗസിലെ കൃഷ്ണ രാജീവൻ നായർ 66 പോയിന്റോടെ കലാരത്‌ന പുരസ്‌കാരം കരസ്ഥമാക്കി. കലാശ്രീ പുരസ്‌കാരത്തിനു 53 പോയിന്റോടെ ആര്യഭട്ട ഹൗസിലെ അരുൺ സുരേഷ് അർഹനായി. ഇരുവരും ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.

 

കൃഷ്ണ രാജീവൻ നായർ-കലാരത്ന,അരുൺ സുരേഷ്-കലാശ്രീ

ഗ്രൂപ്പ് ചാമ്പ്യന്മാർ: അക്ഷയ ബാലഗോപാൽ (ലെവൽ എ -62 പോയിന്റ്-സി.വി രാമൻ ഹൗസ്), ഇഷിക പ്രദീപ് (ലെവൽ ബി- 50 പോയിന്റ്-സി.വി രാമൻ ഹൗസ്), ശ്രേയ മുരളീധരൻ (ലെവൽ സി -55 പോയിന്റ്-വിക്രം സാരാഭായ് ഹൗസ്), ദീപാൻഷി ഗോപാൽ (ലെവൽ ഡി- 51 പോയിന്റ്-വിക്രം സാരാഭായ് ഹൗസ്).

അക്ഷയ ബാലഗോപാൽ -ലെവൽ എ,ഇഷിക പ്രദീപ്-ലെവൽ ബി,ശ്രേയ മുരളീധരൻ-ലെവൽ സി,ദീപാൻഷി ഗോപാൽ-ലെവൽ ഡി

ഹൗസ് സ്റ്റാർ അവാർഡുകൾ നേടിയവർ: ഹിമ അജിത് കുമാർ (സി.വി രാമൻ ഹൗസ് -31 പോയിന്റ്), രുദ്ര രൂപേഷ് അയ്യർ (വിക്രം സാരാഭായ് ഹൗസ്-43 പോയിന്റ്), വിഘ്നേശ്വരി നടരാജൻ (ആര്യഭട്ട ഹൗസ് -48 പോയിന്റ്), ജിയോൺ ബിജു മനക്കൽ (ജെ.സി ബോസ് ഹൗസ് -42 പോയിന്റ്).

വിഘ്നേശ്വരി നടരാജൻ -ആര്യഭട്ട,രുദ്ര രൂപേഷ് അയ്യർ-വിക്രം സാരാഭായ്,ജിയോൺ ബിജു മനക്കൽ -ജെ.സി ബോസ്,ഹിമ അജിത് കുമാർ-സി.വി രാമൻ

തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽകാര്യ അസി. അണ്ടർ സെക്രട്ടറി അഹമ്മദ് ജെ അൽ ഹൈക്കി, വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യുട്ടി ഡയറക്ടർ റീം അൽ സാനെയ്, ശൈഖ അൽ സാബെയി (ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് എജുക്കേഷൻ), ക്യാപ്റ്റൻ ഖുലൂദ്‌ യഹ്യ ഇബ്രാഹിം അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ എൻ.എസ് പ്രേമലത, അഡ്വ. ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, എം.എൻ രാജേഷ്, വി. അജയകൃഷ്ണൻ, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ സമ്മാനിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. യുവജനോത്സവത്തിൽ സമ്മാനാർഹമായ നാടോടിനൃത്തം, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് കാണികൾക്ക് ഹരം പകർന്നു. ദേശീയ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന സംഗീത പരിപാടിയിൽ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. വ്യാ​ഴാഴ്ച സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം. സച്ചിൻ വാര്യർ, ആവണി, വിഷ്ണു ശിവ, അബ്ദുൽ സമദ് എന്നീ ഗായകരും സംഘത്തിലുണ്ട്.

വെള്ളിയാഴ്ച ബോളിവുഡ്‌ ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണൽ സ്റ്റേഡിയത്തിന് സമീപം വാഹന പാർക്കിങ് സൗകര്യവും സ്റ്റേഡിയത്തിൽ നിന്ന് സ്‌കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയർ ടിക്കറ്റുകൾ സ്‌കൂളിലും ലഭ്യമാണ്.സയാനി മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്.സ്‌കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു.

Tags:    
News Summary - indian school Megafair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.