ഇ​ന്ത്യ​ൻ സ്​​കൂ​ൾ റി​ഫ കാ​മ്പ​സി​ലെ കെ.​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ ഗ്രാ​ജ്വേ​ഷ​ന്‍ പ​രി​പാ​ടി​യി​ൽ​നി​ന്ന്​ 

ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ കെ‌.​ജി വി​ദ്യാ​ർ​ഥി​ക​ൾ ഗ്രാ​ജ്വേ​ഷ​ന്‍ ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്​​കൂ​ൾ റി​ഫ കാ​മ്പ​സി​ലെ കെ.​ജി വി​ഭാ​ഗ​ങ്ങ​ൾ ഗ്രാ​ജ്വേ​ഷ​ന്‍ ദി​നം ഓ​ണ്‍ലൈ​നി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്​​കൂ​ൾ വ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ കി​ൻ​റ​ര്‍ഗാ​ര്‍ട്ട​ന്‍ ജീ​വി​ത​ത്തി​ലെ അ​ഭി​മാ​ന​ക​ര​മാ​യ ദി​വ​സ​മാ​യി​രു​ന്നു കു​രു​ന്നു​ക​ള്‍ക്ക് ഈ ​ദി​നം. കു​ട്ടി​ക​ൾ അ​വ​രു​ടെ സെ​ക്​​ഷ​െൻറ തീം ​ക​ള​ർ ധ​രി​ച്ചും ഗ്രാ​േ​ജ്വ​ഷ​ൻ തൊ​പ്പി​ക​ള്‍ ധ​രി​ച്ചു​മാ​ണ്​ പ​ങ്കെ​ടു​ത്ത​ത്.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ ആ​ദ്യ​ത്തെ വെ​ർ​ച്വ​ൽ ക്ലാ​സി​ലെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച അ​ധ്യാ​പ​ക​രെ ല​ഭി​ച്ച​തി​ൽ അ​ഗാ​ധ​മാ​യ സ​ന്തോ​ഷ​വും ന​ന്ദി​യും പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട്​ ര​ക്ഷാ​ക​ർ​തൃ സ​മൂ​ഹ​ത്തി​ൽ​നി​ന്ന് സ്​​കൂ​ളി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​താ​യി റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ പ​റ​ഞ്ഞു.

ബി​രു​ദ​ദാ​ന ദി​ന പ​രി​പാ​ടി​ക​ള്‍ മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ടീം ​റി​ഫ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ പ്രി​ന്‍സ് എ​സ്. ന​ട​രാ​ജ​ന്‍, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.