ഇന്ത്യൻ പ്രധാനമന്ത്രി ട്വിറ്ററിൽ ഷെയർ ചെയ്​തു​; ആ സംഗീത വീഡിയോ ലോകം കണ്ടു

മനാമ: ബഹ്​റൈൻ ഗായിക നൂർ അറാദ്​ കോട്ടയുടെ പശ്​ചാത്തലത്തിൽ ആലപിച്ച ‘വൈഷ്​ണവ ജനതോ’ മ്യൂസിക്​ ആൽബം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ ഷെയർ ചെയ്​തതോടെ ആൽബവും ഗായികയും ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. മഹാത്​മഗാന്​ധിയുടെ 150 ാം ജൻമദിനം പ്രമാണിച്ചാണ്​ അദ്ദേഹത്തി​​​െൻറ ഇഷ്​ട ഭജന നൂർ ആലപിച്ചത്​. പ്രശസ്​ത ബഹ്​റൈനി ഗായിക എന്ന്​ വിശേഷിപ്പിച്ചുകൊണ്ടാണ് നൂറി​​​െൻറ ഗാനത്തി​​​െൻറ യൂട്യൂബ്​ലിങ്കും ഗാന്​ധിജിയുടെ 150 ാം ജൻമവാർഷികവും ഒാർമ്മപ്പെടുത്തി ​ ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തത്​. ഇതോടെ ലോകം നൂറി​​​െൻറ മ്യൂസിക്​ ആൽബം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന്​ ബഹ്​റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, നരേന്ദ്രമോദിയുടെ ട്വീറ്റ്​ റീട്വീറ്റ്​ ചെയ്യുകയും ചെയ്​തു. ബഹ്​റൈ​​​െൻറ ദീർഘവും സമ്പന്നവുമായ പൈതൃകത്തിലും സഹവർത്തിത്വത്തിലും തങ്ങൾ അഭിമാനിക്കുന്നതായും അദ്ദേഹം കുറിച്ചു. ‘വൈഷ്​ണവ ജന തോ’മ്യൂസിക്​ വീഡിയോ തയ്യാറാക്കിയതും യുട്യൂബിൽ അവതരിപ്പിച്ചിരിക്ക​ുന്നത്​ ബഹ്​റൈനിലെ ഇന്ത്യൻ എംബസിയാണ്​. ഒക്​ടോബർ രണ്ടിന്​ നടന്ന ഇന്ത്യൻ എംബസിയുടെ ഗാന്​ധിജയന്തി ആഘോഷ ചടങ്ങിൽ ഇൗ മ്യൂസിക്​ ആൽബം പ്രദർ​ശിപ്പിച്ചിരുന്നു. ഇന്ത്യൻ എംബസിക്ക്​ വേണ്ടി സൽമാനിയ സ്​റ്റുഡിയോയിലെ മലയാളികളായ അൻസാരി, ഹുസൈൻ എന്നിവരാണ്​ ആൽബം ചിത്രീകരിച്ചത്​.

Tags:    
News Summary - indian PM shared the video in twitter-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.