Posted On
date_range Updated On
date_range ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കും
മനാമ: ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 26ന് ഉച്ചക്ക് 12.30 ന് ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഒമ്പതാമത്തെ നിലയിലെ ഹാളിൽ നടക്കും. ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉൽഘാടനം ചെയ്യും. സമുന്നത നേതാക്കളുടെ ആശംസാ സന്ദേശങ്ങൾ വായിക്കും. നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും ഐ.ഒ.സി അംഗങ്ങളും പങ്കെടുക്കും. ചടങ്ങിൽ റിപ്പബ്ലിക്ദിന ചരിത്രാവതരണവും ദേശഭക്തിഗാനങ്ങൾ, ആരോഗ്യ ഹെൽത്ത് സെമിനാർ എന്നിവയും നടക്കുമെന്ന് ഐ.ഒ.സി ഭരണസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.