മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ നിയമ-നീതി, പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാളിനെ ബഹ്റൈൻ നിയമകാര്യ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ് സ്വീകരിച്ചു. ബഹ്റൈൻ കിങ്ഡം ഓഫ് ഇന്റർനാഷനൽ ഡിസ്പ്യൂട്ട് റെസലൂഷന്റെ കൗൺസിൽ സെക്രട്ടറി ജനറൽ പ്രഫ. മാരികെ പോൾസണും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തവും വളർന്നുവരുന്നതുമായ ബന്ധങ്ങളെക്കുറിച്ച് മന്ത്രി ഖലഫ് പരാമർശിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വർധിപ്പിക്കുന്നത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്പര താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ചും നിയമപരമായ കാര്യങ്ങളിലും ബദൽ തർക്കപരിഹാര സംവിധാനങ്ങളിലും ഉഭയകക്ഷി സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയെ മേഘവാൾ അഭിനന്ദിച്ചു. പരസ്പര സഹകരണം കൂടുതൽ വർധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.