ഇന്ത്യൻ ഇസ്ലാഹി സെന്റർ നേതൃതം നൽകിയ ഈദ് ഗാഹ്

ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ഗാഹ് സംഘടിപ്പിച്ചു

മനാമ : സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മലയാളി വിശ്വാസികൾക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ നേതൃതം നൽകിയ ഈദ് ഗാഹ് അൽജാബിരിയ ടെക്നികൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഹംസ മേപ്പാടി ഈദ് നമസ്കാരത്തിന് നേതൃതം നൽകി. അറിവിലുടെയും അവബോധത്തിലുടെയും ദൃഡതയില്‍ എത്തിയ ആദര്‍ശവും വിശ്വാസവുമാണ് ഇബ്റാഹീമി മില്ലത്തിനെ അനുധാവനം ചെയ്യുന്നതിലൂടെ കരഗതമാക്കുന്നതെന്നും മനുഷ്യന്‍റെ സിദ്ധിയും പ്രതിഭയും ആവിഷ്കരിക്കാനുള്ള മാതൃക അവിടുത്തെ ജീവിതത്തില്‍ ഏറെയുണ്ടെന്നും ഇത്തരം കഴിവുകളെ ചാറ്റ്ബോട്ടുകള്‍ കൊണ്ട് പുനസ്ഥാപിച്ച് മനുഷ്യന് സൃഷ്ടാവ് നല്‍കിയ ആദരവ് വൃഥാവില്‍ ആക്കരുതെന്നും അദ്ദേഹം ഉണര്‍ത്തി. ബഹ്റൈനിലെ മലയാളി വിശ്വാസികളാൽ സമ്പന്നമായ ഈദ് ഗാഹ് കുടുംബക്കാരും സുഹൃത്തുക്കളും ഒന്നിച്ചു ചേരാനുള്ള സംഘമ വേദിയായി മാറി. ഇന്ത്യൻ ഇസ്ലാഹി പ്രവർത്തകരുടെ നിസ്സീമമായ പ്രവർത്തനം കൊണ്ടാണ് ഇത്തരമൊരു ഈദ് ഗാഹ് സംഘടിപ്പിക്കാൻ സാധിച്ചതെന്ന് ഈദ് ഗാഹ് കോഓർഡിനേറ്റർ സിറാജ് മേപ്പയൂർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Indian Islamic Center organized Eid Gah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.